Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജെറിയുടെ ആൺമക്കൾ; ടൈറ്റിൽ പോസ്റ്റർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എമ്മാ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമ്മിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത “ജെറിയുടെ ആൺമക്കൾ” എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. നടി അന്നാ രേഷ്മ രാജൻ, മോക്ഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ റിലീസായത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തിൽ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തിൽ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിൻ, ഷൈലജ പി. അംബു, നീതു ശിവ തുടങ്ങിയ ഇഷ്ട താരങ്ങൾക്കൊപ്പം മാസ്റ്റർ കെവിൻ, മാസ്റ്റർ ഇവാൻ എന്നി പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.

പ്രവാസി എൻജിനീയറായ ജെറി ഏറെ കാലങ്ങൾക്കുശേഷം അവധിക്ക് നാട്ടിൽ വരുമ്പോൾ സ്കൂൾ വിദ്യാർത്ഥികളായ കെവിൻ, ഇവാൻ എന്ന രണ്ട് ആൺകുട്ടികളിൽ നിന്നും, ക്ലാര എന്ന ഭാര്യയിൽ നിന്നും നേരിടേണ്ടി വരുന്ന “അപരിചിതത്വ” മാണ് സിനിമയുടെ കഥാതന്തു. സന്തോഷകരമായ ഒരു അവധിക്കാല ദാമ്പത്യജീവിതം പ്രതീക്ഷിച്ചെത്തുന്ന ജെറിയെ കുട്ടികളുടെയും, ക്ലാരയുടെ പെരുമാറ്റം അസ്വസ്ഥനാക്കുന്നു . അതിന്റ്റെ കാരണം തേടുന്ന ജെറി, ഒടുവിൽ ആ നിഗൂഢമായ രഹസ്യമറിയുമ്പോൾ ജെറിക്കൊപ്പം പ്രേക്ഷകനും അത്യന്തം ജിജ്ഞാസ ഉണ്ടാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Recent News

Advertisement
WhiteswanTV Footer