Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിന് 3,330 കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് കെ. സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തിന് പുതുവത്സരത്തിൽ 3,330 കോടി രൂപ അനുവദിച്ച കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രസർക്കാർ നികുതി ഇനത്തിൽ 1,73,030 രൂപയാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. 84,000 കോടി രൂപ അധികമാണ് കഴിഞ്ഞ മാസത്തേക്കാൾ ഇത്തവണ അനുവദിച്ചത്.

കഴിഞ്ഞ 11 വർഷമായി സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി നരേന്ദ്രമോദി സർക്കാർ നടത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.കേരളത്തിന് ഈ അധിക ധനസഹായം ഏറെ ഗുണകരമാവുമെന്ന കാര്യം ഉറപ്പാണ്.

ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്നും കേരളത്തിന് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണെന്ന കാര്യത്തിൽ അടിവരയിടുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ധനസഹായം. എല്ലാ മലയാളികൾക്കും വേണ്ടി നരേന്ദ്രമോദിയോട് നന്ദി പറയുന്നതായി കെ സുരേന്ദ്രൻ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer