Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കഞ്ചിക്കോട്ടെ കവർച്ച; രണ്ടാം പ്രതിയും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പുതുശ്ശേരി കഞ്ചിക്കോട് ശാസ്ത്രി നഗറിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒന്നരപ്പവന്റെ സ്വർണാഭരണവും 4000 രൂപയും മോഷ്‌ടിച്ച കേസിലെയും എലപ്പുള്ളി അംബുജം സ്‌റ്റോപ്പിൽ റിട്ട. സൈനികന്റെ വീട്ടിനുള്ളിൽ മോഷണത്തിനു ശ്രമിച്ച കേസിലെയും രണ്ടാം പ്രതി അറസ്റ്റിൽ. കോയമ്പത്തൂർ സൂലൂരിൽ നിന്നു കസബ പൊലീസാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. തിരുപ്പൂർ മഠത്തുകളം മൈവാടി സ്വദേശി രാഘവനാണ് (24) അറസ്റ്റിലായത്.

നേരത്തെ കേസിലെ ഒന്നാം പ്രതി ഗൗതമിനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച സൂചനയെ തുടർന്നു രാഘവനെ ഒരാഴ്ചയായി നിരീക്ഷിച്ച പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന വീടുകളിലെയും ധനകാര്യ സ്‌ഥാപനങ്ങളിലെയും മോഷണത്തിലും ഇരുവർക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എച്ച്. ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

Recent News

Advertisement
WhiteswanTV Footer