Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹവാഗ്ദാനം നൽകി പീഡനം; കന്നഡ ഹാസ്യതാരം അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂർ: വിവാഹ വാഗ്ദാനം നൽകി 33 കാരിയെ പീഡിപ്പിച്ച കേസിൽ കന്നഡ ഹാസ്യ താരം അറസ്റ്റിൽ. പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ ഹാസ്യതാരം മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 കാരിയായ നടി നൽകിയ പരാതിയിലാണ് മനു അറസ്റ്റിലായത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് അറസ്റ്റ് നടന്നത്. പൊലീസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ മനു ഒളിവിൽ പോയിരുന്നു. തുടർന്ന് വ്യാഴാഴ്ച ഹാസൻ ജില്ലയിലെ സ്വന്തം നാടായ മദേനൂരിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു’ സീസൺ 2 ലെ പ്രകടനത്തിലൂടെയാണ് മനു അറിയപ്പെട്ടു തുടങ്ങിയത്. മനുവും പരാതിക്കാരിയും ചില റിയാലിറ്റി ഷോകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2022 നവംബർ മുതൽ 2025 മേയ് വരെയുള്ള സമയങ്ങളിൽ വിവാഹ വാഗ്ദാനം നൽകി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

2022 നവംബർ 29ന് കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെ ശിവമോഗയിൽ വച്ചാണ് മനു യുവതിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് ആരോപണം. തുടർന്ന് വസതിയിൽ വച്ച് പലതവണ പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ പ്രതിയുടെ നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്ര ഗുളികകൾ കഴിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതായും പീഡനവിവരം പുറത്തു പറഞ്ഞാൽ അത് പരസ്യമാക്കുമെന്നും മനു യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മനു തന്നെ മർദിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer