ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരുടെ പട്ടിക പുറത്ത്. പ്രമുഖ എന്റര്‍ടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്ത് വിട്ടത്. തെന്നിന്ത്യൻ താരം പ്രഭാസാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് പ്രിയ താരം വിജയിയാണ്. സിനിമകള്‍ നിരന്തരം ചെയ്യുന്നില്ലെങ്കിലും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിനും വിജയ്‍ക്കും സാധിച്ചതാണ് പട്ടികയിൽ സ്ഥാനങ്ങൾ നിലനിർത്താൻ കാരണം.
ജനപ്രീതിയില്‍ മൂന്നാമത് ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാനാണ്. നാലാം സ്ഥാനത്ത് അല്ലു അര്‍ജുനും അഞ്ചാം സ്ഥാനത്ത് അജിത് കുമാറുമാണ്. തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ മഹേഷ് ബാബു, രാം ചരണ്‍, സല്‍മാൻ ഖാൻ, അക്ഷയ് കുമാര്‍, ജൂനിയര്‍ എൻടിആര്‍ എന്നിവരും ആണ്.




