ന്യൂഡൽഹി: ഇറാന്റെ നിലപാടിനെ പ്രശംസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്ത്. ആഗോള സമ്മർദ്ദങ്ങൾക്കിടയിലും ഇറാൻ കാണിച്ച ധൈര്യവും ആത്മവിശ്വാസവും ലോകത്തിന് മാതൃകയാണെന്ന് മഹുവ എക്സിൽ കുറിച്ചു.
ഇന്ത്യയും ഇതുപോലെ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും, സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനങ്ങൾ എടുക്കണമെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.
സ്വതന്ത്ര വെടിനിർത്തൽ തീരുമാനങ്ങൾ, വ്യാപാര കരാറുകൾ, ഊർജ്ജ നയം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൂടുതൽ സ്വതന്ത്ര സമീപനം സ്വീകരിക്കേണ്ട സമയമായെന്ന് അവർ കുറിപ്പിൽ പറഞ്ഞു. “ജയ് ഹിന്ദ്” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. ഇറാൻ–ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ മഹുവയുടെ പ്രതികരണം രാഷ്ട്രീയ തലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.




