Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: US Iran war

അമേരിക്ക–ഇറാൻ സംഘർഷം ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും: അന്വർ ഗർഗാഷ്

ദുബായ്: അമേരിക്ക–ഇറാൻ സംഘർഷം മേഖലയിലെ സ്ഥിരതയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്വർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് കപ്പൽ ഗതാഗതം ബാധിക്കുന്ന നടപടികളിലേക്ക് നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിലെ മോന്ത്രോയിൽ നടന്ന ലോക നയസമ്മേളനത്തിന്റെ 18-ാം പതിപ്പിൽ സംസാരിക്കവെയാണ് ഗർഗാഷ് പ്രതികരിച്ചത്. സംഘർഷത്തിന്റെ പശ്ചാത്തലം ഏറെക്കാലമായി രൂപപ്പെട്ടതാണെന്നും, യുഎഇ എല്ലായ്പ്പോഴും നയതന്ത്രപരമായ പരിഹാരത്തെയാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയിൽ […]
Read more

യുഎസ്- ഇറാൻ യുദ്ധം മൂലം കടുത്ത ഭക്ഷ്യക്ഷാമം വരുന്നു; മുന്നറിയിപ്പുമായി യുഎൻ

ബാങ്കോക്ക്: യുഎസ്– ഇറാൻ യുദ്ധത്തിന്റെ ആഘാതം മൂലം ലോകത്ത് മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ വികസന വിഭാഗം മുന്നറിയിപ്പ് നൽകി. കൃഷിക്കാലത്ത് ഇന്ധനവും വളവും ലഭിക്കാത്തത് പ്രധാന കാരണമാകുമെന്ന് യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം മേധാവി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകൾ തടസപ്പെടുന്നതിനെ തുടർന്ന് വളം ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇതോടെ കാർഷിക ഉൽപ്പാദനം ഇതിനകം തന്നെ കുറയാൻ തുടങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം അവസാനത്തോടെ വിളവെടുപ്പിനും വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് […]
Read more

ഇറാന്‍റെ കരുത്തിൽ നിന്ന് ഇന്ത്യ പഠിക്കണമെന്ന് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ഇറാന്റെ നിലപാടിനെ പ്രശംസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്ത്. ആഗോള സമ്മർദ്ദങ്ങൾക്കിടയിലും ഇറാൻ കാണിച്ച ധൈര്യവും ആത്മവിശ്വാസവും ലോകത്തിന് മാതൃകയാണെന്ന് മഹുവ എക്സിൽ കുറിച്ചു. ഇന്ത്യയും ഇതുപോലെ കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും, സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനങ്ങൾ എടുക്കണമെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. സ്വതന്ത്ര വെടിനിർത്തൽ തീരുമാനങ്ങൾ, വ്യാപാര കരാറുകൾ, ഊർജ്ജ നയം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൂടുതൽ സ്വതന്ത്ര സമീപനം സ്വീകരിക്കേണ്ട സമയമായെന്ന് അവർ […]
Read more

3500 സൈനികരുമായി അമേരിക്കന്‍ കപ്പല്‍ പശ്ചിമേഷ്യയില്‍; വരുന്നത് മഹായുദ്ധം?

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. 3500 അമേരിക്കന്‍ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിത പ്രദേശത്തെത്തിയത്. യുഎസ് സൈനിക ശേഷിയുടെ പ്രധാന ഘടകമായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യന്‍ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാന്‍ഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ‘ഗ്രൗണ്ട് ഓപറേഷന് ‘ യുഎസ് തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ […]
Read more

ഇറാനിൽ കരയാക്രമണത്തിനുള്ള സാധ്യത പരിശോധിച്ച് പെന്റഗൺ

വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കാനുള്ള സാധ്യതകൾ യുഎസ് പരിശോധിക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനുള്ള സാധ്യത ഉൾപ്പെടെയുള്ള വിവിധ നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപിൽ അവതരിപ്പിച്ചതായാണ് വിവരം. എന്നാൽ, കരസേനയെ ഇറാനിലേക്ക് അയയ്ക്കണോ എന്നത് ഇപ്പോഴും ട്രംപ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, “സൈനികരെ അയക്കുന്നില്ല” എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ അങ്ങനെ തീരുമാനമുണ്ടായാൽ അത് നേരത്തെ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം […]
Read more
Advertisement
WhiteswanTV Footer