Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

3500 സൈനികരുമായി അമേരിക്കന്‍ കപ്പല്‍ പശ്ചിമേഷ്യയില്‍; വരുന്നത് മഹായുദ്ധം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. 3500 അമേരിക്കന്‍ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിത പ്രദേശത്തെത്തിയത്. യുഎസ് സൈനിക ശേഷിയുടെ പ്രധാന ഘടകമായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യന്‍ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാന്‍ഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക.

ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ‘ഗ്രൗണ്ട് ഓപറേഷന് ‘ യുഎസ് തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിക്കാനാണ് യുഎസിന്റെ ശ്രമമെന്നാണ് കരുതുന്നത്. ഇതു തടയാന്‍ ശക്തമായ പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധത്തിലേക്ക് യെമനിലെ ഹൂതികളും കൂടി ചേര്‍ന്നത് സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസിനു പുറമെ രാജ്യാന്തര വ്യാപാരത്തില്‍ നിര്‍ണായകമായ ബാബല്‍ മന്‍ദിബ് കൂടി അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix