ഇനി മന്തി കഴിക്കണമെന്ന് തോന്നിയാൽ ബേജാറാവണ്ട വളരെ പെട്ടെന്ന് തന്നെ കുക്കറിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ കുക്കർ മന്തി.
ആവശ്യമായ സാധനങ്ങൾ
ചിക്കൻ: 1/2 kg വലുതാക്കി നുറുക്കിയത്
അരി: 2 കപ്പ് 20 മിനിറ്റ് കുതിർത്തത്.
മന്തി മസാല: 2 ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 സ്പൂൺ
പച്ചമുളക്: 4-5 എണ്ണം
സവാള: 1 എണ്ണം
സൺഫ്ലവർ ഓയിൽ: 3-4 ടേബിൾ സ്പൂൺ
വെള്ളം: 3 കപ്പ് 1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
ചിക്കൻ കഷ്ണങ്ങളിൽ മന്തി മസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അല്പം ഓയിൽ, ഉപ്പ് എന്നിവ പുരട്ടി ഒരു 15 മിനിറ്റ് മാറ്റി വെക്കുക.
കുക്കറിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. സവാള അധികം ബ്രൗൺ നിറമാകേണ്ടതില്ല.
ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ട് 5 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. കുക്കർ അടച്ചു വെച്ച് ചെറിയ തീയിൽ ഒരു 5-8 മിനിറ്റ് വേവിക്കുക
ചിക്കൻ പകുതി വേവാകുമ്പോൾ 3 കപ്പ് വെള്ളം ഇതിലേക്ക് ഒഴിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഉപ്പ് നോക്കുക
കഴുകി വെള്ളം വാരാൻ വെച്ച അരി ഇതിലേക്ക് ചേർക്കുക.
വെള്ളം അരിയുടെ ഒപ്പത്തിനൊപ്പം വറ്റി വരുമ്പോൾ തീ ഏറ്റവും കുറച്ചു വെക്കുക. കുക്കറിന്റെ വിസിൽ ഊരി മാറ്റിയ ശേഷം കുക്കർ മൂടി വെക്കുക. വിസിൽ ഇരുന്ന ഭാഗത്ത് നിന്ന് ആവി വരുമ്പോൾ ഒരു 10 മിനിറ്റ് കഴിഞ്ഞ് തീ ഓഫ് ചെയ്യാം.
10 മിനിറ്റിന് ശേഷം കുക്കർ തുറന്നാൽ നല്ല മണമുള്ള ബാച്ചിലർ സ്റ്റൈൽ മന്തി റെഡി!






