Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹിയിൽ പെൺകുട്ടിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിൽ 16 വയസുകാരിയായ പെൺകുട്ടിയെ കുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഓൾഡ് സീമാപുരിയിൽ താമസിക്കുന്ന 24 വയസുകാരനായ യുവാവ്, കുട്ടിയെ ആക്രമിച്ചതിന് ശേഷം വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തി.

പെൺകുട്ടിക്ക് നിരവധി തവണ കുത്തേറ്റതായി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ അവൾ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം 6:20 ഓടെയാണ് വീട്ടിൽ സ്‌ഫോടനം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

യുവാവ് ഒരു ഇ–കൊമേഴ്സ് പോർട്ടലിൽ ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്യാറുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, യുവാവ് കുറച്ചുനാളായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ മുൻ സൗഹൃദബന്ധവും, യുവാവിന്റെ പ്രണയാഭ്യർഥന നിരസിക്കപ്പെട്ടതോ അല്ലെങ്കിൽ മറ്റു തർക്കങ്ങളോ മൂലമാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer