Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരാജയത്തിന് ഉത്തരവാദി മണ്ഡലം പ്രസിഡന്റ്; പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി രാജിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടോമി മാടപ്പള്ളി സ്ഥാനം രാജിവെച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. 2020-ൽ അഞ്ച് വാർഡ് മെമ്പർമാരും രണ്ട് ബ്ലോക്ക് മെമ്പർമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന പാർട്ടിയെ ഇന്നത്തെ ദയനീയാവസ്ഥയിലേക്ക് എത്തിച്ചത് മണ്ഡലം പ്രസിഡന്റിന്റെ കഴിവുകേടാണെന്ന് അദ്ദേഹം ആരോപിച്ചു.

വ്യക്തിവൈരാഗ്യം മൂലം ഒന്നാം വാർഡിൽ മറ്റാരും സീറ്റ് ആവശ്യപ്പെടാതിരുന്നിട്ടും മുൻ മെമ്പറെ പുകച്ചു പുറത്തുചാടിച്ച മണ്ഡലം പ്രസിഡന്റിന്റെ നടപടി ഡിസിസി അറിഞ്ഞിട്ടുപോലുമില്ലെന്നും ടോമി മാടപ്പള്ളി കുറ്റപ്പെടുത്തി. ജനപിന്തുണയുള്ളതുകൊണ്ടാണ് അവർ ജയിച്ചു കയറിയത്.

46 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന തനിക്ക് പരാജയത്തിൽ ഉത്തരവാദിത്തം തോന്നിയതുകൊണ്ടാണ് രാജിവെക്കുന്നതെന്നും, ‘ഉളുപ്പില്ലാത്തവർ സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങിക്കോട്ടെ’യെന്നും അദ്ദേഹം പരിഹസിച്ചു. താൻ പാർട്ടിക്കെതിരെ വോട്ട് ചെയ്തുവെന്ന് മണ്ഡലം പ്രസിഡന്റ് കുപ്രചരണം നടത്തിയാൽ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix