Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മണിയനും ചാത്തനും രണ്ട് യൂണിവേഴ്‌സ്’; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലേക്കുള്ള കുതിപ്പിലാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 200 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ചന്ദ്ര. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ സിനിമയായത് കൊണ്ടുതന്നെ വലിയ രീതിയിലാണ് ലോക എന്ന ഫാന്റസി ചിത്രത്തെ തെന്നിന്ത്യൻ പ്രേക്ഷകർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകയും ജിതിൻ ലാൽ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയും തമ്മിലെ ബന്ധത്തെ കുറിച്ചാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. ടോവിനോ തോമസ് ചാത്തനായാണ് ലോക രണ്ടാം ഭാഗത്തിൽ എത്തുന്നത്. ലോകയിലെ ചാത്തനും അജയന്റെ രണ്ടാം മോഷണത്തിലെ മണിയനും തമ്മിലെ രൂപസാദൃശ്യമാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. അജയന്റെ രണ്ടാം മോഷണം ഫിലിം ഫ്രാഞ്ചൈസിയാണെന്ന് ഇന്നലെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു കഥാപാത്രങ്ങളും തമ്മിലെ ബന്ധത്തെ കുറിച്ച് ചർച്ചയായത്.

എന്നാൽ രണ്ടും രണ്ട് യൂണിവേഴ്‌സ് ആണെന്ന് ടൊവിനോ തന്നെ ഒരു ആരാധകന്റെ കമന്റിന് കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. 2024ൽ റിലീസ് ചെയ്ത് വൻ ജനശ്രദ്ധനേടിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കേളു, അജയൻ, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു .ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ജിതിൻ ലാൽ ആണ്.

Recent News

Advertisement
WhiteswanTV Footer