Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും വാട്സാപ് അക്കൗണ്ട് വഴി തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി സൈബർ പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം ∙ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ്. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനായി 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കാം. കൂടാതെ https://cybercrime.gov.in വഴി പരാതികൾ റജിസ്റ്റർ ചെയ്യാം. തട്ടിപ്പുകളെ പ്രതിരോധിക്കാൻ വാട്സാപ്പിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കണം. ഫോണിൽ വരുന്ന ഒടിപി മറ്റാരുമായും പങ്കു വയ്ക്കരുത്. അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പുകാർ ഫോണിൽ വിളിച്ചും എസ്എംഎസ്, എപികെ പോലുള്ള ഫയലുകൾ അയച്ചുമാണ് ഹാക്കിങ് നടത്തുന്നത്. ഇതു വഴി ഒടിപി ഉൾപ്പെടെയുള്ള രേഖകൾ തട്ടിയെടുക്കും. തുടർന്ന് ഹാക്ക് ചെയ്ത് എടുത്ത അക്കൗണ്ടുകൾ തട്ടിപ്പുകാർ ലോഗിൻ ചെയ്ത് ഉപയോഗിക്കും. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ പോലും 24 മണിക്കൂർ വാട്സാപ് പ്രവർത്തനരഹിതമാകും. ഇതിനിടയിൽ ഉടമയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ടു വ്യാജസന്ദേശങ്ങൾ കൈമാറും. എപികെ ലിങ്കുകൾ വഴി മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

Recent News

Advertisement
WhiteswanTV Footer