കണ്ണൂർ: ചെന്നൈയിൽ നിന്നു അയച്ച കൊറിയർ പാഴ്സലിൽ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ ലഭിച്ചതോടെ, ആലക്കോട് പൊലീസ് രണ്ട് യുവാക്കളെ പിടികൂടി. ആലക്കോട് പാലത്തിന് സമീപത്തെ മറ്റപ്പള്ളിയിൽ, പാത്തൻപാറ പാറെമൊട്ടിലെ ചുള്ളിയിൽ അഖിൽ ജ്യോതീഷ് (26)യും എം.കെ. അദ്വൈത് (21)യുമാണ് വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റിലായത്.
ആലക്കോട് പൊലീസ് ഇൻസ്പെക്ടർ കെ. രാജീവിന്റെ മേൽനോട്ടത്തിൽ എസ്.ഐ. കെ. പ്രവീൺ, എ.എസ്.ഐ. മുനീർ, ഹരിപ്രസാദ്, സിവിൽ പോലിസ് ഓഫീസർമാരായ ജാബിർ, അഷറഫ് എന്നിവരും സംഘത്തിൽ പങ്കെടുത്തു.
പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചിട്ടാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഘത്തിലെ പ്രധാനികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവി, തളിപ്പറമ്പ് ഡിവൈ.എസ്.പി. എന്നിവരുടെ ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി ടൗൺ മേഖലയും പരിസരവും നിരീക്ഷണത്തിലായിരുന്നു.




