Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുരുഷന്മാരാണ് ഏറ്റവും വലിയ അതിജീവിതർ: രവി മോഹൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വ്യക്തിജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് നടൻ രവി മോഹൻ. മുൻ വിവാഹബന്ധത്തിനിടെ താൻ മാനസികവും സാമ്പത്തികവുമായ പീഡനം അനുഭവിച്ചിരുന്നുവെന്ന് താരം വീണ്ടും പറഞ്ഞു. ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന വീഡിയോയോടൊപ്പം പങ്കുവെച്ച കുറിപ്പിലാണ് രവി മോഹൻ തന്റെ പ്രതികരണം വ്യക്തമാക്കിയത്. താൻ ശാന്തമായി ജീവിതം പടുത്തുയർത്തുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകൾ പറയുന്നത് മാത്രമാണ് പലരും ശരിയെന്ന് കരുതുന്നതായി രവി മോഹൻ ആരോപിച്ചു. പുരുഷന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ അതിജീവിതർ എന്നും, ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. താൻ സ്നേഹിക്കുന്നവർക്കായി ചെയ്ത കാര്യങ്ങളും തന്റെ ഹൃദയശുദ്ധിയും ഒരുനാൾ എല്ലാവർക്കും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ജീവിക്കാൻ അവസരം നൽകണമെന്നും മറ്റുള്ളവരുടെ മോശം ചിന്തകൾ അവരിൽ തന്നെ വെക്കണമെന്നും രവി മോഹൻ അഭ്യർഥിച്ചു. താൻ തന്റെ വഴിയിലൂടെ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. രവി മോഹന്റെ പുതിയ നിർമ്മാണ കമ്പനിയുടെ പങ്കാളിയുമാണ് കെനിഷാ ഫ്രാൻസിസ്. സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’യാണ് രവി മോഹന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രതിനായക വേഷം ശ്രദ്ധ നേടിയിരുന്നു. ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന ‘കരാത്തേ ബാബു’യാണ് രവി മോഹൻ നായകനായി ഉടൻ എത്തുന്ന ചിത്രം. കൂടാതെ, യോഗി ബാബുവിനെ നായകനാക്കി രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer