Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുല്‍ ഗാന്ധിയെ പുച്ഛിച്ച് അദാനിയെ പുകഴ്ത്തി മോദി! പക്ഷെ കൊണ്ടത് സിപിഎമ്മിന് കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ താഴ്ത്തിക്കെട്ടാൻ മന്ത്രി വി എൻ വാസവന്റെ പ്രസംഗത്തിലെ വാക്കുകളെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മോദിയുടെ പരാമര്‍ശം രാഹുല്‍ ഗാന്ധിയ്ക്ക് മാത്രമല്ല വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സഖാക്കൾക്കും കൂടി കൊള്ളുന്ന വിധമായിരുന്നു . അദാനി ഗ്രൂപ്പിനെയും നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് ഫ്രണ്ടിനേയും വിമർശിക്കുന്ന രാഹുൽ ഗാന്ധിയെ പരിഹസിക്കാനാണ് വിഴിഞ്ഞം ഉദ്ഘാടനവേദി പ്രധാനമന്ത്രി ഉപയോഗിച്ചത്.

കൂടാതെ സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും മോദി പറഞ്ഞു. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉണ്ട്, അവര്‍ വേദിയിലിരിക്കുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നത്. ഇതാണ് മാറുന്ന രാജ്യത്തിന്റെ സൂചനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു . അതേസമയം തുറമുഖത്തിന്റെ ശില്‍പി,
കാലം കരുതിവച്ച കര്‍മയോഗി എന്നെല്ലാമാണ് മുഖ്യമന്ത്രിയെ മന്ത്രി വി എൻ വാസവൻ അഭിസംബോധന ചെയ്തത്. സ്വകാര്യ പങ്കാളിത്തത്തോടെ കഴിഞ്ഞ 10 വര്‍ഷം കോടികളുടെ പദ്ധതി നിക്ഷേപങ്ങളാണ് നടന്നതെന്നും മന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു .

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer