Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും ; എം എം ഹസന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഒരാഴ്ചയ്കകം തീരുമാനം ഉണ്ടാവുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഘടകകക്ഷി നേതാക്കളുമായും ഹൈക്കമാന്റുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തും. ഒരാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകും. പി വി അന്‍വറുമായി സഹകരിക്കും. പിണറായിസത്തിനെതിരായ അന്‍വറിന്റെ പോരാട്ടത്തിന് യുഡിഎഫ് പിന്തുണയുണ്ടെന്നും എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

തുടർന്ന് അൻവർ കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ശേഷം ലീഗുമായും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായും കൂടിക്കാഴ്ച നടത്തി. എല്ലാവരുടെ ഭാഗത്തുനിന്നും പോസിറ്റീവ് സമീപനമാണ് ഉണ്ടായത് എന്നും അൻവർ പ്രതികരിച്ചിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer