Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൊറോക്കോയും വീണു; തുടർച്ചയായ മൂന്നാം സെമിയിലേക്ക് ഫ്രാൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആവേശം അലതല്ലിയ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലിലേക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫോമിലേക്ക് ഉയര്‍ന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 26-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ ഫ്രഞ്ച് നായകന്‍ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കോ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണ ഫുട്‌ബോളുമായി ഇറങ്ങിയ ഫ്രാന്‍സ് 60-ാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമെന്നോണം എംബാപ്പെ തന്നെയാണ് വലകുലുക്കിയത്. ഈ ഗോളോടെ ഈ ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും എംബാപ്പെ മുന്നിലെത്തി. തൊട്ടുപിന്നാലെ ഫ്രാന്‍സ് അടുത്ത പ്രഹരമേല്‍പ്പിച്ചു. 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബെലെ ഉതിര്‍ത്ത നിലംപറ്റെയുള്ള ഷോട്ട് മൊറോക്കന്‍ കീപ്പറെ മറികടന്ന് വലയില്‍ പതിച്ചതോടെ ഫ്രാന്‍സ് ജയം ഉറപ്പിച്ചു (2-0).

Advertisement
WhiteswanTV Footer