Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിപ്പോർട്ടർ ടീവിക്കെതിരെ നിയമനടപടിക്കൊരുങ്ങി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന രീതിയില്‍ വ്യാജവാര്‍ത്ത നൽകിയതിൽ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടി ആരംഭിച്ച് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. താന്‍ പണം വാങ്ങിയെന്ന് അനന്തു മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ചതായി ചാനലിനെ അറിയിച്ചിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.സത്യവിരുദ്ധമായ വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനല്‍ ശ്രമിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പൊതുജനമധ്യത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുന്ന വിധം ഇപ്പോഴും രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.അതിനാല്‍ നിരുപാധികം വാര്‍ത്ത പിന്‍വലിച്ച് പൊതുജനമധ്യത്തില്‍ മാപ്പുപറയാന്‍ ചാനല്‍ തയ്യാറാക്കണം എന്നാണ് വക്കീല്‍ നോട്ടീസിലൂടെ മാത്യു ആവശ്യപ്പെടുന്നത്. അതിന് ചാനല്‍ തയ്യാറാകാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കുമെന്നും നോട്ടീസില്‍ എംഎൽഎ ചൂണ്ടിക്കാട്ടി. അഡ്വ. മുഹമ്മദ് സിയാദ് വഴിയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് മാത്യു കുഴല്‍നാടന്‍ നോട്ടീസ് അയച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Advertisement
WhiteswanTV Footer