Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആംആദ്മിയെ നേരിട്ട് നരേന്ദ്ര മോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി തെരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി നിൽക്കുന്ന സാഹചര്യത്തിൽ യമുന നദിയെ ആയുധമാക്കി രംഗത്തിറക്കി കൊമ്പ് കോർക്കുകയാണ് ബിജെപിയും ആംആദ്മിയും .ഹരിയാനയില്‍ നിന്ന് യമുന നദിയിലൂടെ ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡല്‍ഹി ജല ബോര്‍ഡ് സിഇഒയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് ആംആദ്മി ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമായി ഉപയോഗിച്ചത്.

എന്നാൽ ആരോപണങ്ങൾക്കെതിരെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ ചേർത്തുപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തിറങ്ങുകയാണ്. ഇന്നലെ ഘോണ്ടയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യമുന നദിയുടെ മലിനീകരണ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിച്ച് ആംആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്.


താന്‍ പോലും ഉള്‍പ്പെടെ വിവിധ ശ്രേണിയിലുള്ള ആളുകള്‍ ഹരിയാന യമുനയില്‍ നിന്ന് നല്‍കുന്ന വെള്ളം ഉപയോഗിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു കൊണ്ടാണ് യമുനയിലെ വിഷമാലിന്യ പ്രശ്‌നത്തെ നരേന്ദ്ര മോദി നേരിട്ടത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അമോണിയത്തിന്റെ അളവ് 7 പിപിഎമ്മില്‍ കൂടുതലായി ഉയര്‍ന്നുവെന്നാണ് ആപ് പറയുന്നത്. അതായത് മലിനജലം സംസ്‌കരിക്കാനാവുന്ന പരിധിക്കപ്പുറത്ത് 700% കൂടുതലാണ് യമുനയിലെ മലിനീകരണമെന്നാണ് ആംആദ്മി പറയുന്നത്. ആംആദ്മി യമുനയുടെ വിഷമാലിന്യം പ്രശ്‌നം ചോദ്യം ചെയ്തതോടെ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer