Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യവ്യാപക ഹാക്കത്തോണിന് തിരുവനന്തപുരം സി.ഇ.ടിയിൽ ഇന്ന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ദേശീയതല ഹാക്കത്തോൺ CodeReCET 3.0’ ഇന്ന് ആരംഭിക്കും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോണിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 84 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30 മുതൽ 29ന് ഉച്ചക്ക് രണ്ട് മണിവരെ പരിപാടി തുടരും.

15-ലധികം സാങ്കേതിക മേഖലകളിൽ നിന്നായി ലഭിച്ച ആയിരത്തോളം രജിസ്ട്രേഷനുകളിൽ നിന്ന് കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 24 ടീമുകളിലായി 84 വിദ്യാർത്ഥികളെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്.

ക്യാമ്പസിലെ സജീവ വിദ്യാർത്ഥി കൂട്ടായ്മകളായ TinkerHub CET, IET On-Campus CET എന്നിവരാണ് പരിപാടിയുടെ സംഘാടകർ. പ്രമുഖ എഡ്ജ് AI കമ്പനിയായ ‘അർമാഡ’ ആണ് ടൈറ്റിൽ സ്പോൺസർ.

വെറും മത്സരമെന്നതിലുപരി, വ്യവസായ ലോകത്തെ യഥാർത്ഥ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ഈ ഹാക്കത്തോണിലൂടെ ലഭിക്കുന്നത്. ഇന്നൊവേഷനും പ്രായോഗിക പഠനത്തിനും മുൻതൂക്കം നൽകുന്ന ഇത്തരം വേദികൾ യുവ എഞ്ചിനീയർമാർക്ക് വലിയ കരുത്താകുമെന്ന് സംഘാടകർ അറിയിച്ചു. മത്സരാർത്ഥികളുടെ നൂതന പ്രോജക്റ്റുകളും സോഫ്റ്റ്‌വെയർ പരിഹാരങ്ങളും വിലയിരുത്തി വരും ദിവസങ്ങളിൽ വിജയികളെ പ്രഖ്യാപിക്കും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

whiteswantvnews.com@2023. All Rights Reserved.