Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്‌നേഷ് ശിവനും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തെന്നിന്ത്യൻ സിനിമാ താരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവൻയും ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുൻ അന്താരാഷ്ട്ര വോളിബോൾ താരം എസ്.എ. മധു എന്നിവരുടെ നേതൃത്വത്തിൽ താരദമ്പതികളെ സ്വീകരിച്ചു.

ഇരുവരെയും കാണാൻ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. ലളിതമായ വേഷത്തിൽ എത്തിയ നയൻതാരയും വിഘ്നേശ് ശിവനും ക്ഷേത്രാചാരങ്ങൾ പാലിച്ച് ദർശനവും പൂജകളും നടത്തി. താരദമ്പതികളുടെ സന്ദർശനം ക്ഷേത്രത്തിലെത്തിയ ഭക്തർക്കും ആരാധകർക്കും ശ്രദ്ധേയമായ അനുഭവമായി.

Advertisement
WhiteswanTV Footer