ന്യൂഡൽഹി: ബിജെപി മോഡൽ അറിയിപ്പുമായി കോക്രോച്ച് ജനതാപാർട്ടി. ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുന്നു എന്നാണ് സിജെപിയുടെ പുതിയ അറിയിപ്പ്. ആരാണ് പാർട്ടിയിൽ ചേരുന്നത് എന്നത് സംബന്ധിച്ച് യാതൊരുവിധ സൂചനകളും നൽകിയിട്ടില്ല.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുന്നതായും അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിജെപി സ്ഥാപകൻ അഭിജിത് ദീപ് ദില്ലിയിലെത്തുമെന്ന് റിപ്പോർട്ടുണ്ട്. ജൂൺ 6-ന് ഇന്ത്യയിലെത്തുമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാർട്ടിയുടെ അടുത്ത നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.






