കണ്ണൂര്‍: പിലാത്തറ, കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഇന്ന് രാവിലെ ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാർ കണ്ടെത്തി. കാറിനകത്ത് രക്തക്കറകളും വസ്ത്രങ്ങളും വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
കാർ ആദ്യമായി ശ്രദ്ധിച്ചത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരാണ്. ഉടൻ തന്നെ വിവരം പരിയാരം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
വാഹന ഉടമ അശ്വന്ത് യശ്വന്ത് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കാർ തന്റെ സുഹൃത്തിന് കൈമാറിയതാണെന്നും, മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം നൽകിയതെന്നും വ്യക്തമാക്കി. വാഹനം കൊണ്ടുപോയ വ്യക്തി നിലവില്‍ വീട്ടിലുണ്ടെന്നും ഉടമ വ്യക്തമാക്കി.
പോലീസ് കാറിൽ യാത്ര ചെയ്തവർക്കെന്ത് സംഭവിച്ചു എന്നതിൽ വ്യക്തത വരുത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്വർണപ്പണ ഇടപാട് അല്ലെങ്കിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച സാധ്യതകളും അന്വേഷിക്കപ്പെടുന്നുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ ഔദ്യോഗിക വിവരം പുറത്ത് വിടും.






