ദോഹ: ദോഹ ഡമയമണ്ട് ലീഗില്‍ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 10.15നാണ് മത്സരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം ലീഗിൽ വെളളി മെഡൽ നേടിയിരുന്നു. 88.67 മീറ്റര്‍ ദൂരമാണ് നീരജ് എറിഞ്ഞത് 84.52 മീറ്ററാണ് സീസണില്‍ നീരജിന്റെ പ്രകച്ച പ്രകടനം.
ഇന്ത്യയുടെ കിഷോര്‍ ജെനയും ദോഹയില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 76.31 മീറ്റര്‍ കണ്ടെത്തിയ കിഷോര്‍ ജെന ഒന്‍പതാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ ഒളിംപിക് ചാന്പ്യന്‍ അര്‍ഷാദ് നദീം ഇത്തവണ പങ്കെടുക്കുന്നില്ല. 11 പ്രമുഖ താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നത്.




