ന്യൂഡല്‍ഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി ഭാരവാഹികൾ ന്യൂഡൽഹിയിൽ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവർ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയായും , പ്രിയങ്കഗാന്ധിയായും കൂടിക്കാഴ്ച നടത്തിയത് . അടുത്ത കാലത്തായി രൂപീകരിച്ച സമിതിയായതിനാല്‍ തുടരട്ടെയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും രാഷ്ട്രീയകാര്യസമിതിയില്‍ മാറ്റമുണ്ടാകില്ലെന്നുമാണ് പ്രാഥമിക യോഗത്തിന് ശേഷം സണ്ണി ജോസഫും പ്രതികരിച്ചത്.




