Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി ജഡേജയല്ല;’വെരിഫൈഡ് ദളപതി’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിന്റെ ഹൈലൈറ്റ് രവീന്ദ്ര ജഡേജയായിരുന്നു.താരത്തിന് ‘ക്രിക്കറ്റിന്റെ ദളപതി’ എന്ന വിളിപ്പേരാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നല്‍കിയത്.സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആയ ജഡേജയ്ക്ക് പുതിയ വിളിപ്പേര് നല്‍കിയതായി ചെന്നൈ സൂപ്പര്‍ കിങ്സ് സ്ഥിരീകരിച്ചു.

ധോണിയെപ്പോലെയോ സുരേഷ് റെയ്നയെപ്പോലെയോ ഒരു വിളിപ്പേരും തനിക്ക് ചെന്നൈ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജഡേജ ഇന്നലെ പരിഭവം പ്രകടിപ്പിച്ചിരുന്നു.’എനിക്കുള്ള വിളിപ്പേര് മാത്രം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.ആരാധകര്‍ ഉടനെ അത് തരുമെന്ന് പ്രതീക്ഷിക്കുന്നു’, കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം സംസാരിക്കവേ ജഡേജ പറഞ്ഞു.ഉടനെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്സ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു,’വെരിഫൈഡ് ആസ് ക്രിക്കറ്റ് ദളപതി’.

കരുവനൂര്‍ ബാങ്ക് കേസ്;അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി

കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് സിഎസ്‌കെ വിജയവഴിയില്‍ തിരിച്ചെത്തിയത്.ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ 137 റണ്‍സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്ത രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരമായി തിളങ്ങിയത്. വിക്കറ്റിന് പുറമേ രണ്ട് ക്യാച്ചുകളും മത്സരത്തില്‍ ജഡേജ സ്വന്തമാക്കിയിട്ടണ്ട്. ഇതിന് പിന്നാലെ ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും ജഡേജ സ്വന്തം പേരിലെഴുതിച്ചേര്‍ത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix