Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Chennai Super Kings

റുതുരാജിനെ ടീമിൽ നിന്നൊഴിവാക്കൂ, പകുതി വിലക്ക് തിരികെ വാങ്ങാം: കെ ശ്രീകാന്ത്

ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫിലെത്താതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മോശം ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ ടീമിൽ നിന്ന് റിലീസ് ചെയ്യണം. പിന്നീട് അടുത്ത ലേലത്തിൽ കുറവായ വിലക്ക് തിരികെ വാങ്ങാൻ ശ്രമിക്കമെന്നാണ് ശ്രീകാന്ത് പറഞ്ഞത്. ഈ സീസണിൽ 14 മത്സരങ്ങളിൽ കളിച്ച റുതുരാജ് വെറും 337 റൺസ് മാത്രമാണ് നേടിയത്, ശരാശരി 28.08നും സ്ട്രൈക്ക് റേറ്റ് 123.44നുമാണ്. […]
Read more

ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ: വസീം ജാഫർ

അഹമ്മദാബാദ്: ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ചെന്നൈയുടെ പോരാട്ടം. മത്സരത്തിന് മുൻപ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് ജാഫർ പറഞ്ഞത്. ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം […]
Read more

ചെപ്പോക്കില്‍ ടോസ് നേടിയ മുംബൈ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം. എട്ടുകളിയില്‍ മൂന്നുമത്സരം ജയിച്ച ചെന്നൈ ആറുപോയിന്റോടെ ഏഴാം സ്ഥാനത്താണ്. എട്ടുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് സാധ്യത വിദൂരമാണെങ്കിലും ജയത്തോടെ മുന്നേറ്റം ഉണ്ടാക്കാനാകും ഇരുടീമുകളുടെയും ശ്രമം
Read more

സഞ്ജുവിന്റെ സെഞ്ചറി തിളക്കം; വൈറലായി കോഴിക്കോട്ടെ കുട്ടി ഫാൻ ബോയ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ സഞ്ജു സാംസൺ തന്റെ കന്നി സെഞ്ചറി കുറിച്ചതിന്റെ ആവേശത്തിലാണ് കായിക ലോകം. പുതിയ ടീമിനായി ഇറങ്ങിയ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശേഷം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം നടത്തിയ തകർപ്പൻ പ്രകടനം ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ സഞ്ജുവിന്റെ ഈ മിന്നും ഫോമിന് പിന്നിൽ ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിൽ പ്രധാനിയാണ് കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ […]
Read more

ചെന്നൈയുടെ ‘ഉയിർപ്പിന്റെ ഉടയോൻ’ സമ്മർദ്ദത്തിന് വഴിമാറുന്നോ?

ഇന്ത്യൻ ക്രിക്കറ്റിലെ ‘അൺപ്രഡിക്റ്റബിൾ’ പ്രതിഭകളുടെ പട്ടികയെടുത്താൽ സഞ്ജു സാംസണോളം പോന്ന മറ്റൊരു താരം ഉണ്ടാവില്ല. തകർച്ചകളിൽ നിന്ന് അവിശ്വസനീയമാംവിധം ഉദിച്ചുയരുന്ന ശീലമുള്ളതുകൊണ്ടാണ് ആരാധകർ അദ്ദേഹത്തെ ‘ഉയിർപ്പിന്റെ ഉടയോൻ’ എന്ന് വിശേഷിപ്പിച്ചുപോരുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്ന തിളക്കമാർന്ന കിരീടവും പേറി, വലിയ പ്രതീക്ഷകളുടെ പ്രളയം താണ്ടിയാണ് സഞ്ജു ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയത്. എന്നാൽ, സിഎസ്കെ ക്യാമ്പിൽ സഞ്ജുവിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ 6, […]
Read more

മൈതാനത്തിനപ്പുറത്തെ മഹാമനസ്കത; ആരാധകന് ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

​പാലക്കാട്: ക്രിക്കറ്റ് മൈതാനത്തെ സിക്സറുകൾ കൊണ്ട് ഗാലറികളെ ആവേശം കൊള്ളിക്കുന്ന സഞ്ജു സാംസൺ എന്ന മലയാളി താരം, തന്റെ വ്യക്തിത്വം കൊണ്ടും ലാളിത്യം കൊണ്ടും വീണ്ടും ജനഹൃദയങ്ങൾ കീഴടക്കുകയാണ്. ഐപിഎൽ ആവേശങ്ങൾക്കിടയിൽ ചെന്നൈയിലേക്ക് പോകുന്ന വഴിയിൽ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തും മുണ്ടൂരിലും സഞ്ജു ചിലവിട്ട ഏതാനും നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുന്നു. വെറുമൊരു കായികതാരം എന്നതിലുപരി, സഹജീവികളോടുള്ള കരുണയും കരുതലും സഞ്ജുവിനെ എങ്ങനെ വ്യത്യസ്തനാക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ […]
Read more

ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുതിയ ഓപ്പണിംഗ് സഖ്യം

ഐപിൽ ആവേശങ്ങൾ കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ ആരാധകർക്ക് പുതിയ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുയാണ് ക്യാപ്റ്റൻ ഋതുരാജ്. രാജസ്ഥാനിൽ നിന്നും സഞ്ജു സാംസൺ ചെന്നൈയിലേക്ക് ചേക്കേറിയതോടെ ഇത്തവണ ചെന്നൈക്ക് ആരാധകർ ഏറെയാണ്. ഐപിൽ പുതിയ സീസണിൽ ഇത്തവണ ഓപ്പണിംഗ് സഖ്യത്തിൽ പുതിയ പരീക്ഷങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഇത്തവണ തനിക്കൊപ്പം മലയാളി തരാം സഞ്ജു സാംസൺ ഓപ്പണർ ആകുമെന്നാണ് ഋതുരാജ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ആയുഷ് മാത്രെ ഇത്തവണ […]
Read more

തലയ്‌ക്കൊപ്പം ചേട്ടന്‍; ചിത്രം പങ്കുവെച്ച് സിഎസ്‌കെ

ചെന്നൈ: സഞ്ജുവും ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ആവേശം വാനോളമെത്തിക്കാന്‍ സിഎസ്‌കെയും കൂട്ടിനുണ്ട്. വ്യാഴാഴ്ച ചെന്നൈയിലെ പരിശീലന ക്യാമ്പില്‍ എത്തിയ സഞ്ജു ധോണിയുമായി സംസാരിക്കുന്ന വീഡിയോ സിഎസ്‌കെ പങ്കുവെച്ചിരിക്കുകയാണ്. നിമിഷങ്ങള്‍ക്കകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘ഐപിഎല്ലില്‍ മുന്‍പും എം എസ് ധോണിയെ കണ്ടിട്ടുണ്ടെങ്കിലും എപ്പോഴും വലിയൊരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു അദ്ദേഹം. ഒരിക്കലെങ്കിലും അദ്ദേഹത്തെ തനിച്ച് അടുത്ത് കിട്ടണം എന്നത് വലിയൊരു സ്വപ്‌നമായിരുന്നു എന്ന് സഞ്ജു പറയുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയുടെ […]
Read more

ചെന്നൈയില്‍ ഇനി ധോണിയല്ല, സഞ്ജുവാണ് മെയിന്‍; ഡിവില്ലിയേഴ്‌സ്

ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം എസ് ധോണിയുടെ റോളിനെക്കുറിച്ച് ആശങ്കയുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിന് ധോണിക്ക് ഇനി ആ ടീമില്‍ പ്രസക്തിയില്ലെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മറുപടി. സഞ്ജുവും റുതുരാജും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നോട്ടുനയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി എട്ടാം നമ്പറിലോ ഒന്‍പതാം നമ്പറിലോ ആണ് ബാറ്റിംഗിന് […]
Read more

ആവേശത്തിൽ ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ, രോഹിതും ധോണിയും നേർക്കുനേർ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ്. രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോര്. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. […]
Read more
Advertisement
WhiteswanTV Footer