Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആവേശത്തിൽ ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ, രോഹിതും ധോണിയും നേർക്കുനേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ്. രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോര്. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്നത്.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംപാക്ട് സബ്ബായിട്ടായിരിക്കും സഞ്ജു കളിക്കുക. അതേസമയം റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഒരു മത്സരം വിലക്ക് നേരിടുന്ന മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. ചെന്നൈ-മുംബൈ മത്സരങ്ങളുടെ പ്രധാന ആകർഷണം എന്ന് പറയുന്നത് എം എസ് ധോണിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ്.

Recent News

Advertisement
WhiteswanTV Footer