Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ipl 2025

ജിയോസ്റ്റാറിലൂടെ മൊത്തം 1.19 ബില്യൺ ആളുകൾ ഐപിഎൽ ആസ്വദിച്ചു: ‘ടാറ്റാ ഐപിഎൽ 2025 – എ ഇയർ ഓഫ് ഫസ്റ്റ്സ്’ റിപ്പോർട്ട്

കൊച്ചി: ജിയോസ്റ്റാർ മീഡിയ പാർട്ണേഴ്സ് ഏഷ്യ (എംപിഎ) യുമായി ചേർന്ന് എപിഒഎസ് സമ്മേളനത്തിൽ ‘ടാറ്റാ ഐപിഎൽ 2025 – എ ഇയർ ഓഫ് ഫസ്റ്റ്സ്’ എന്ന റിപ്പോർട്ട് പുറത്തിറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സീസണായി മാറിയ ടാറ്റാ ഐപിഎൽ 2025 എങ്ങനെ വ്യത്യസ്ത റെക്കോർഡുകളും, നേട്ടങ്ങളും കൈവരിച്ചു എന്നതാണ് ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം. ക്രിക്കറ്റ് പ്രേമികൾക്കും ബ്രാൻഡുകൾക്കും പങ്കാളികൾക്കും വ്യക്തിഗതമായ അനുഭവത്തോടെ എവിടെയിരുന്നും ഐപിഎൽ ആസ്വദിക്കാൻ ഇക്കുറി ജിയോസ്റ്റാർ വഴി സാധിച്ചു. ഐപിഎല്ലിൻറെ ചരിത്രത്തിൽ തന്നെ […]
Read more

ആർസിബി വിജയാഘോഷ റാലിക്കിടെ രണ്ട് മരണം

ബെം​ഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയിൽ ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബെലഗാവിയിൽ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് മറ്റൊരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്. Content: Two dead during RCB victory rally
Read more

ഐപിഎല്‍ ഫൈനൽ: മഴ വില്ലനാകുമോ?

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോര് കാണാൻ ക്രിക്കറ്റ് ആരാധകർ ഒരുങ്ങുമ്പോൾ വില്ലനായി മഴ എത്തുമോ എന്ന ആശങ്കയിലാണ് ടീംമുകളും ക്രിക്കറ്റ് ലോകവും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ന് ഫെെനൽ മത്സരം അരങ്ങേറുക. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് മത്സരം മഴ തടസപ്പെടുത്തിയാലും ഫൈനലിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബുധനാഴ്ച്ച വീണ്ടും. അന്നും മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് […]
Read more

ഐപിഎൽ പ്ലേഓഫിനു മുൻപേ 3 മുംബൈ ഇന്ത്യൻസ് താരങ്ങൾ ടീം വിട്ടു

മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ18-ാം സീസണിൽ നാലാമത്തെ ടീമായി പ്ലേഓഫിൽ കടന്ന മുംബൈ ഇന്ത്യൻസിന്റെ മുന്ന് താരങ്ങൾ ടീം വിട്ടു. ഇംഗ്ലണ്ട് താരം വിൽ ജാക്സ്, ദക്ഷിണാഫ്രിക്കൻ താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരാണ് ടീം വിട്ടത്. ദേശീയ ടീമിൽ ചേരുന്നതിനായാണ് താരങ്ങൾ ഐപിഎലിൽ നിന്ന് മടങ്ങുന്നത്. മുംബൈ ഇന്ത്യൻസ് മൂവർക്കും യാത്രയയപ്പ് നൽകി. ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് പ്രമുഖ താരങ്ങൾ ടീം വിട്ടത്. നിർണായകമായ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ […]
Read more

ഐപിഎല്‍ സമാപനച്ചടങ്ങിൽ ഇന്ത്യൻ സൈനികര്‍ക്ക് ആദരമൊരുക്കാൻ ബിസിസിഐ

മുംബൈ: ജൂണ്‍ മൂന്നിന് നടക്കുന്ന ഐപിഎല്‍ ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപനച്ചടങ്ങില്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥർക്ക് ആദരമൊരുക്കാന്‍ ബിസിസിഐ. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം. ഉന്നത സൈനിക ഉദ്യോഗസ്ഥരെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐ ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഉപേന്ദ്ര ദ്വിവേദി, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, ചീഫ് ഓഫ് നേവി സ്റ്റാഫ് ദിനേഷ് കെ തൃപാഠി, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എ പി […]
Read more

ഐപിഎൽ പ്ലേ ഓഫ്: മുംബൈയും ഡൽഹിയും ഏറ്റുമുട്ടും

മുംബൈ: ഐപിഎൽ പ്ലേ ഓഫിൽ ഇടം നേടാൻ മുംബൈയും ഡൽഹിയും ഏറ്റുമുട്ടും. വാങ്കഡേ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഗുജറാത്തിനും ബെംഗളൂരുവിനും പഞ്ചാബിനുമൊപ്പം ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാകാനാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും മത്സരത്തിനിറങ്ങുന്നത്. 12 കളിയിൽ 14 പോയന്‍റുള്ള മുംബൈ നാലും 13 പോയന്‍റുളള ഡൽഹി അഞ്ചും സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ മുംബൈ പ്ലേ ഓഫ് ഉറപ്പിക്കും. ഡൽഹി പുറത്താവും. ഡൽഹി ജയിച്ചാൽ മുംബൈയും ഡൽഹിയും അവസാന മത്സരത്തിലേക്ക് ഉറ്റുനോക്കും. ഇരുടീമിനും അവസാന […]
Read more

ഐപിഎല്‍ ഇന്ന് പുനരാരംഭിക്കും

ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി 7.30ന് ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. ഇനിയുള്ള മൂന്ന് കളിയില്‍ ഒറ്റ ജയം നേടിയാല്‍ ബെംഗളൂരു പ്ലേ ഓഫിലെത്തും.16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ […]
Read more

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ നാളെ മുതൽ

ഇന്ത്യ – പാക് സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഐപിഎൽ മത്സരങ്ങൾ നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേ‍ഴ്സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സും തമ്മിലാണ് മത്സരം. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബംഗളൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് മത്സരം പുനരാരംഭിക്കുന്നത്. ഇന്ത്യ – പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളിൽ ചുരുക്കം ചിലർ മാത്രമാണ്ടീമിനൊപ്പം ചേരുന്നത്. ഈ സാഹചര്യത്തിൽ ഫ്രാഞ്ചസികൾക്ക് പുതിയ പകരക്കാരെ കൊണ്ടു വരാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ ക്രിക്കറ്റ് ഗ്യാലറികൾ വീണ്ടും […]
Read more

ഐപിഎല്‍: ടീമുകള്‍ക്ക് ആശ്വാസം, തിരിച്ചുവരാത്തവ‍ർക്ക് പകരം താരങ്ങളെ ഉള്‍പ്പെടുത്താം

മുംബൈ: ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നി‍ർത്തിവെച്ച ഐപിഎൽ ശനിയാഴ്ച വീണ്ടും തുടങ്ങും. മത്സരങ്ങൾ നിർത്തിവച്ചപ്പോൾ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ചിലർ തിരിച്ചുവരാത്ത പശ്ചാത്തലത്തിൽ ഫ്രാഞ്ചൈസികൾക്ക് പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അനുമതി നൽകി. പരിക്കേറ്റവർക്ക് പകരവും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. എന്നാല്‍ ഇവ‍ർക്ക് കണ്ടീഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. പകരക്കാരായി വരുന്ന താരങ്ങള്‍ക്ക് അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ കഴിയില്ലെന്നും അടുത്ത താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ടീമിലെത്തിയാല്‍ മാത്രമെ ഐപിഎല്ലില്‍ കളിക്കാനാവൂവെന്നും ബിസിസിഐ […]
Read more

ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ 3ന്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മെയ് 17ന് പുനരാരംഭിക്കും. ബാക്കിയുള്ള പതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലായാണ് നടക്കുക. ജൂണ്‍ 3ന് ഫൈനല്‍ നടക്കും. ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമദാബാദ് എന്നിവിടങ്ങളിലായാണ് വേദികള്‍. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ പിന്നീട് അറിയിക്കും. ആശങ്കകള്‍ക്കിടയില്‍ സര്‍ക്കാരിനോടും സുരക്ഷാ ഏജന്‍സികളോടും ചർച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐയുടെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Read more
Advertisement
WhiteswanTV Footer