Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ipl 2025

ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന

മുംബൈ: ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. ബിസിസിഐയാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് മത്സരം നീട്ടിവെച്ചത്. എന്നാൽ സംഘർഷം നി‍ത്തിവെച്ചതോടെ വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഫൈനല്‍ മത്സരം മെയ് 25ന് പകരം മെയ് 30ലേക്ക് മാറ്റുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. ഇന്ന് രാത്രിയോടെ പുതിയ മത്സരക്രമം […]
Read more

ഐപിഎല്‍ 2025: പഞ്ചാബ്-ഡല്‍ഹി താരങ്ങള്‍ ധരംശാലയില്‍ നിന്ന് ഡല്‍ഹിയിലെത്തി

മുംബെെ: ഇന്ത്യ-പാക് സംഘർഷം രുക്ഷമായതിനെ തുടർന്ന് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതോടെ താരങ്ങൾ ധരംശാലയിൽ നിന്ന് തിരിച്ചെത്തി. പഞ്ചാബ് കിംഗ്‌സിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് തലസ്ഥാന നഗരിയില്‍ സുരക്ഷിതരായി എത്തിയത്. ഇരു ടീമുകളിലെയും കളിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കിയതിന് ബിസിസിഐ, ഐപിഎല്‍, ഇന്ത്യന്‍ റെയില്‍വേ, പൊലീസ് എന്നിവരോടും അവര്‍ നന്ദി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴാഴ്ച പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു.
Read more

പഹൽ​ഗാം ഭീകരാക്രമണം: ഇരകൾക്ക് ആദരം അർപ്പിക്കാൻ ഇന്ത്യൻ പ്രീമിയർ ലീ​ഗ്

ഹെെദരാബാദ്: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് ആദരം അർപ്പിക്കാൻ ഇന്ത്യൻ പ്രീമിയർ ലീ​ഗ്. സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് ആദരവ് അർപ്പിക്കുക. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും. ഇരുടീമിലെയും താരങ്ങൾ, അംപയർമാർ, മാച്ച് ഒഫീഷ്യൽസ് എന്നിവർ ഇന്നത്തെ മത്സരത്തിൽ കറുത്ത ആംബാൻഡ് ധരിക്കും. ഒപ്പം ഇന്നത്തെ മത്സരത്തിൽ ചിയർലീഡർമാരുടെ നൃത്തവും മറ്റ് ഫയർവർക്കുകളും ഉണ്ടാകില്ല.
Read more

ഐപിഎൽ; ചെന്നൈക്ക് വീണ്ടും തോൽവി

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 59 പന്ത് ബാക്കി നിൽക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നൽകി ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം കെകെആ‌ർ മറികടന്നു. സുനിൽ നരേയ്ൻ 18 പന്തിൽ 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 […]
Read more

ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനം; ഇഷാന്ത് ശര്‍മയ്ക്ക് പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഇത്തരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചത്. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തില്‍ നാല് ഓവർ എറിഞ്ഞ ഇഷാന്ത്, 53 റണ്‍സ് വഴങ്ങിയിരുന്നു. ആര്‍ട്ടിക്കിള്‍ 2.2-ന് കീഴില്‍ ലെവല്‍ വണ്‍ നിയമലംഘനമാണ് ഇഷാന്ത് ശർമ്മ നടത്തിയത്. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 2.2-വില്‍ പ്രതിപാദിക്കുന്നത്. മത്സരത്തിനിടെ ക്രിക്കറ്റ് […]
Read more

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

പഞ്ചാബ്: . ഐപിഎല്‍ ക്രിക്കറ്റില്‍ ശനിയാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന് 50 റണ്‍സിന്റെ വിജയം.പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ജെയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയും സഞ്ജുവിന്റേ 26 പന്തില്‍ 38 റണ്‍സും റിയാന്‍ പരാഗിന്റെ 25 പന്തില്‍ 43 റണ്‍സും 205 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചു. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ് കിങ്സ് 155/9. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ […]
Read more

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ് പുരാനും മിച്ചൽ മാർഷിനും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സില്‍ 26 പന്തില്‍ നിന്ന് 70 റണ്‍സെടുത്താണ് നിക്കോളാസ് പുരാൻ ക്രീസ് വിട്ടത്. 31 പന്തില്‍ നിന്ന് 52 റണ്‍സെടുത്തായിരുന്നു മിച്ചല്‍ മാര്‍ഷ് മടങ്ങിയത്. ഇരുവരുടെയും മികച്ച പ്രകടനമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്. […]
Read more

ടാറ്റാ ഐപിഎല്ലില്‍ വന്‍ സമ്മാനങ്ങളുമായി ജീത്തോ ധന്‍ ധനാ ധന്‍

കൊച്ചി: ടാറ്റ ഐപിഎല്‍ 2025 സീസണിലും വന്‍സമ്മാനങ്ങളുമായി ജിയോസ്റ്റാറിന്‍റെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധന്‍ ധനാ ധന്‍ (ജെഡിഡിഡി) തുടങ്ങി. തുടര്‍ച്ചയായ രണ്ടാം സീസണിലും മൈ11സര്‍ക്കിളാണ് ആരാധകര്‍ക്കായുള്ള മത്സരത്തിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍. ജിയോഹോട്ട്സ്റ്റാറില്‍ ടാറ്റ ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ തന്നെ തത്സമയം കാഴ്ചക്കാര്‍ക്ക് പ്രവചന അടിസ്ഥാനത്തില്‍ എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുളള സൗജന്യ വേദിയാണ് ജീത്തോ ധന്‍ ധനാ ധന്‍. ആകര്‍ഷകമായ സമ്മാനങ്ങളും ബ്രാന്‍ഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക. 2025 ടാറ്റ ഐപിഎല്‍ […]
Read more

ഐപിഎല്ലിൽ ഇന്ന് ഡല്‍ഹിയും ലഖ്‌നൗവും ഏറ്റുമുട്ടും

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും ലഖ്‌നൗ സൂപ്പര്‍ ജയന്റ്സും നേർക്കുനേർ. ഇന്ന് വൈകിട്ട് 7.30ന് വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. ലഖ്‌നൗ മുന്‍ ക്യാപ്റ്റനായ കെ എല്‍ രാഹുല്‍ ഡല്‍ഹിക്ക് വേണ്ടിയാണ് ഈ സീസണിൽ കളത്തിലിറങ്ങുന്നത്. അതേസമയം, ഡൽഹി മുൻ ക്യാപ്റ്റൻ ഋഷഭ് പന്ത് ലഖ്‌നൗവിനെ നയിക്കും. അക്ഷര്‍ പട്ടേലാണ് ഡൽഹിയെ നയിക്കുന്നത്. ടീമിനെ അടിമുടി മാറ്റിയാണ് ഡൽഹിയും ലഖ്‌നൗവും കളത്തിലിറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്.
Read more

ആവേശത്തിൽ ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ, രോഹിതും ധോണിയും നേർക്കുനേർ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ്. രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോര്. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. […]
Read more
Advertisement
WhiteswanTV Footer