Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rajasthan Royals

പൊരുതിയിട്ടും ഒടുവില്‍ വീണു; ഐപിഎൽ ഫൈനല്‍ കാണാതെ രാജസ്ഥാൻ പുറത്ത്

ന്യൂചണ്ഡീഗഡ്: രാജസ്ഥാൻ റോയൽസിന്‍റെ കിരീട സ്വപ്നം ക്വാളിഫയർ 2-ൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിന് തോറ്റതോടെ അവസാനിച്ചു. ഡഗൗട്ടിൽ തനിച്ചുനിന്ന് കണ്ണീർ അടക്കാൻ പാടുപെട്ടത് ടീമിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി ആയിരുന്നു. യശസ്വി ജെയ്‌സ്വാൾ, ധ്രുവ് ജുറേൽ പോലുള്ള ഒപ്പണർമാരെ തുടക്കത്തിൽ നഷ്ടമാക്കിയെങ്കിലും, വൈഭവ് തന്റെ സെൻസിബിള്‍ ബാറ്റിങ്ങിലൂടെ 47 പന്തുകളിൽ 96 റൺസ് നേടി രാജസ്ഥാനിന് വലിയ സ്കോർ പടുത്തുയർത്തി. 8 ഫോറുകളും 7 സിക്സറുകളും അടങ്ങിയതായിരുന്നു ഇന്നിങ്സ്. കഴിഞ്ഞ സീസണിലും റെക്കോർഡുകൾ തകർത്ത് മുന്നേറിയ […]
Read more

ഓറഞ്ച് ക്യാപ് വീണ്ടും വൈഭവിന്‍റെ തലയില്‍; അടിച്ചുകൂട്ടിയത് 680 റൺസ്

ഐപിഎൽ 2026 ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിലെത്തിയിരിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തോടെ താരം പട്ടികയിലെ ഒന്നാം സ്ഥാനത്തെത്തി. 15 മത്സരങ്ങളിൽ നിന്ന് 680 റൺസ് നേടിയ വൈഭവ്, 29 പന്തിൽ 97 റൺസ് അടിച്ച ഇന്നിങ്സിലൂടെ സായ് സുദർശനിൽ നിന്ന് ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ചു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സായിക്ക് 652 റൺസാണ് ഉള്ളത്. ഈ സീസണിൽ 55 ബൗണ്ടറികളും 65 […]
Read more

വീണ്ടും നാണംകെട്ട് മുംബൈ; രാജസ്ഥാന്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സുമായുള്ള നിര്‍ണായക മത്സരത്തില്‍ 30 റണ്‍സിന് പരാജപ്പെടുത്തിയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയത്. ജോഫ്ര ആര്‍ച്ചറിന്റെ തീപന്തുകളാണ് രാജസ്ഥാന്‍ വിജയം എളുപ്പമാക്കിയത്. ഇതോടെ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ പുറത്തായി. 27ന് നടക്കുന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Read more

പ്ലേ ഓഫ് ലക്ഷ്യമിട്ട് രാജസ്ഥാന്‍, ടോസ് ഭാഗ്യം മുംബൈക്ക്; ബൗളിങ് തിരഞ്ഞെടുത്തു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിൽ അത്യാവേശം നിറഞ്ഞ മത്സരത്തിനായി വാംഖഡെ സ്റ്റേഡിയം ഒരുങ്ങി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ മത്സരത്തിലാണ് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻ്സ് ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. 13 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവുമായി 14 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ വിജയം ടീമിന് പ്ലേ ഓഫ് സാധ്യത കൂടുതൽ ശക്തമാക്കും. അതേസമയം, 13 […]
Read more

അമ്മയ്ക്കുവേണ്ടി; ആഘോഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

രാജസ്ഥാൻ റോയസിന്റെ താരമായ പതിനഞ്ചുവയസ്സുകാരന്റെ പ്രകടനം കണ്ടുള്ള അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിക്ക് ശേഷം വൈഭവ് സൂര്യവംശി വ്യത്യസ്‍തമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. അതിനെ പറ്റി പിന്നീട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അത് വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എന്നാൽ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈഭവ്. രണ്ട് കൈയിലെയും വിരലുകള്‍ ചേര്‍ത്തുവെച്ച് ഇംഗ്ലീഷിലെ എ എന്ന അക്ഷരമാണ് സൂര്യവംശി ഉയര്‍ത്തിക്കാണിച്ചിരുന്നത്. താരത്തിന്റെ ആഘോഷരഹസ്യം അറിയാന്‍ തിടുക്കത്തിലായ ക്രിക്കറ്റ് പ്രേമികള്‍ […]
Read more

ഐപിഎല്ലില്‍ കോടികളുടെ ഡീല്‍; 15,600 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്ത് മിത്തല്‍ കുടുംബം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും കോടിക്കിലുക്കം. രാജസ്ഥാന്‍ റോയല്‍സിനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാര്‍ ഒപ്പിട്ടെന്ന് സ്റ്റീല്‍ വ്യവസായി ലക്ഷ്മി.എന്‍.മിത്തല്‍. 165 കോടി ഡോളറിനാണ് (ഏകദേശം 15,600 രൂപ) ഏറ്റെടുക്കല്‍. നിലവിലെ ഉടമസ്ഥരായ മനോജ് ബാദലെയില്‍ നിന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സില്‍ മിത്തല്‍ കുടുംബത്തിന് 75 ശതമാനം ഓഹരിയും അദാര്‍ പുനാവാലയ്ക്ക് 18 ശതമാനം ഓഹരിയുമാകും ഉണ്ടാവുക. ബാക്കി മനേജ് ബാദലെയ്ക്കും മറ്റ് നിക്ഷേപകര്‍ക്കുമായി മാറ്റിവെക്കും. […]
Read more

വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുന്നു; രാജസ്ഥാനെ കോടതികയറ്റും: സാമൂഹ്യപ്രവർത്തകൻ

രാജസ്ഥാൻ റോയസിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 15 വയസ്സുകാരന്റെ പ്രകടനം കണ്ട് അന്ധം വിട്ടവരാണ് ക്രിക്കറ്റ് പ്രേമികളെല്ലാവരും. എന്നാൽ ഇപ്പോഴിതാ, വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റ് കളിപ്പിക്കുന്നത് ബാലവേലയാണെന്ന ആരോപണവുമായി കർണാടകയിലെ സാമൂഹിക പ്രവർത്തകൻ ജഗദീഷ്. സ്‌കൂളിൽ പോയി പഠിക്കേണ്ട സമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ ടീമിൽ കളിപ്പിക്കുന്നത് ബാലവേലയാണെന്നാണ് ആരോപണം. ലീഗിലെ കഠിനമായ മത്സരങ്ങൾ കുട്ടിയുടെ വിദ്യാഭ്യാസത്തെയും മാനസിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും, ഇത്രയും ചെറിയ പ്രായത്തിൽ ഐപിഎൽ […]
Read more

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് പോരാട്ടം

ജയ്‌പൂർ: ഐപിഎല്ലിൽ ഇന്ന് ആവേശകരമായ പോരാട്ടം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടും. എട്ട് കളിയില്‍ അഞ്ചിലും തോല്‍വിയോടെയാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ ഡൽഹി ഇറങ്ങുമ്പോൾ ആശങ്കയുടേയും ആവലാതിയുടേയും നടുവിലാണ്. കെ എല്‍ രാഹുലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സും അടക്കമുള്ള ബാറ്റര്‍മാര്‍ ഉണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രതിസന്ധി. കഴിഞ്ഞ മത്സരത്തിൽ ആർസിബിയോട് തോറ്റതിന്റെ ക്ഷീണത്തിൽ നിന്നും കരകയറാൻ ഡൽഹിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തോളിലെ പരിക്കിൽ നിന്ന് മുക്തനായ ഓസ്‌ട്രേലിയൻ സൂപ്പർ […]
Read more

ഒടുവില്‍ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ; സീസണിലെ ആദ്യ തോല്‍വി

മുള്ളൻപൂര്‍: ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഉയർത്തിയെങ്കിലും നാല് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ അത് മറികടന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ യശസ്വി ജയ്സ്വാളും ഡൊണോവന്‍ ഫെരേരയും തകര്‍ത്തടിച്ച വൈഭവ് സൂര്യവംശിയും ശുഭം ദുബെയുമാണ് രാജസ്ഥാന്റെ വിജയത്തിന് പിന്നിൽ. 26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണോവന്‍ ഫെരേരയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം […]
Read more

മാനദണ്ഡങ്ങള്‍ ലംഘിച്ചു;രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് പിഴ ചുമത്തി ബിസിസിഐ

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ ഡഗൗട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭീന്ദറിന് പിഴ ചുമത്തി ബിസിസിഐ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഡഗൗട്ടിലിരുന്ന് റോമി ഭീന്ദര്‍ ഫോണ്‍ ഉപയോഗിച്ചത്. പിഴയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ചട്ടങ്ങള്‍ അനുസരിച്ച് ഡഗൗട്ടിൽ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും മൊബൈല്‍ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. […]
Read more
Advertisement
WhiteswanTV Footer