മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സുമായുള്ള നിര്‍ണായക മത്സരത്തില്‍ 30 റണ്‍സിന് പരാജപ്പെടുത്തിയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയത്. ജോഫ്ര ആര്‍ച്ചറിന്റെ തീപന്തുകളാണ് രാജസ്ഥാന്‍ വിജയം എളുപ്പമാക്കിയത്. ഇതോടെ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ പുറത്തായി. 27ന് നടക്കുന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.






