മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിൽ അത്യാവേശം നിറഞ്ഞ മത്സരത്തിനായി വാംഖഡെ സ്റ്റേഡിയം ഒരുങ്ങി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ നിർണായകമായ മത്സരത്തിലാണ് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നത്.
ടോസ് നേടിയ മുംബൈ ഇന്ത്യൻ്സ് ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. 13 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവുമായി 14 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ വിജയം ടീമിന് പ്ലേ ഓഫ് സാധ്യത കൂടുതൽ ശക്തമാക്കും.
അതേസമയം, 13 മത്സരങ്ങളിൽ നാല് ജയം മാത്രം നേടിയ മുംബൈയ്ക്ക് എട്ട് പോയിന്റാണ് ഉള്ളത്. ഒമ്പതാം സ്ഥാനത്തുള്ള ടീം ജയത്തോടെ സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.






