Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല: ഇറാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്നാൽ ഗൾഫ് മേഖലയിൽ ഉൾപ്പെടെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി.

ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ ഫലപ്രദമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് അമേരിക്ക പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കും ഉപരോധം ബാധകമാകുമെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ ഹോർമുസ് കടലിടുക്ക് വഴി ഇറാനുമായി ബന്ധമില്ലാത്ത കപ്പലുകളുടെ ഗതാഗതം തടസപ്പെടുത്തില്ലെന്നും അറിയിച്ചു.

ഇതിനോട് ശക്തമായി പ്രതികരിച്ച ഇറാൻ, ഈ നടപടി അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ആരോപിച്ചു. യുഎസ് ഭീഷണികളെ മറികടക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്നും ഐആർജിസി വക്താവ് വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer