കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിലെ പ്രധാന പ്രതിയായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെതിരെ കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍. കോളേജില്‍ സ്റ്റാഫ് റാഗിംഗ് ഉണ്ടെന്നും നിറത്തിന്റെ പേരിലടക്കം കടുത്ത ബോഡി ഷെയിമിംഗ് ഇയാള്‍ സ്ഥിരമായി നടത്താറുണ്ടെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പലതവണ പരാതി എഴുതി നല്‍കിയിട്ടുണ്ടെങ്കിലും സ്വീകരിച്ചിട്ടില്ല എന്നും ഇവര്‍ വെളിപ്പെടുത്തി.
ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ്, തിന്‍, യൂ ലുക്ക് സോ തിന്‍…ആര്‍ യൂ എ കാന്‍സര്‍ പേഷ്യന്റ് എന്നെല്ലാം കുട്ടികളെ വിളിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി നേരത്തേയും പരാതി കൊടുത്തിട്ടുണ്ട്. എല്ലാവരെയും അധിക്ഷേപിക്കും. കോളേജില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ റാമിനെതിരെ സംസാരിക്കുന്നത്. അത് നിതിന്‍ ആണ്. താന്‍ തന്റെ പണി നോക്കി പോടോ എന്ന് നിതിന്‍ പറഞ്ഞിരുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.




