Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nithin raj death

നിതിൻരാജിന്റെ മരണം; 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം ഡിജിപി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. 15 ദിവസത്തിനകം പ്രാഥമിക വിവരങ്ങളും 30 ദിവസത്തിനകം പൂർണമായ അന്വേഷണ റിപ്പോർട്ടും നൽകണമെന്നാണ് ഡി.ജി.പി.യുടെ നിർദേശം. നിതിന്റെ മരണത്തിൽ കുടുംബം നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മാതാപിതാക്കൾ ഡി.ജി.പി.ക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ രൂപവത്കരിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് […]
Read more

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡിജിപിയാണ് ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയോടൊപ്പം ലോൺ ആപ്പ് ഭീഷണിപ്പെടുത്തൽ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നിതിൻ മുമ്പ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. ഡെന്റൽ കോളേജിലെ അധ്യാപകരായ […]
Read more

ഹർത്താൽ വിജയം; കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ നടന്നിട്ടില്ല:കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിൽ പ്രതികരണവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകള്‍ ആയിരുന്നെങ്കിലും ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമായിരുന്നെന്നുമാണ് പ്രതികരണം. സമരത്തില്‍ ബസ്സുകള്‍ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകള്‍ ആക്രമിച്ചിട്ടില്ല. തുറന്ന കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകള്‍ ആക്രമിച്ചിട്ടില്ല. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. എന്നാല്‍ പൊലീസ് സമരക്കാരെ അന്യായമായി തടവില്‍ വയ്ക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. […]
Read more

ഹർത്താൽ ശക്തം; എൻട്രൻസ് പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പല സ്ഥലങ്ങളിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എൻട്രൻസ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകുന്നവരും കുരുക്കിൽപ്പെട്ടു. തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനലിന് മുന്നിൽ പോലീസും സമരക്കാരും തമ്മിൽ തർക്കമുണ്ടായി. നെയ്യാറ്റിൻകരയിൽ ബസ് […]
Read more

നീതി എവിടെ? തെളിവുണ്ടായിട്ടും റാമിനെ പിടികൂടാത്തതെന്ത്; നിതിന്റെ അച്ഛൻ

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ വകുപ്പ് മേധാവി റാമിനെ പിടികൂടാത്തതിൽ പോലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിഥിന്റെ പിതാവ് രാജന്‍. തെളിവ് സഹിതം ഹാജരാക്കിയിട്ടും എന്തുകൊണ്ടാണ് റാമിനെ പിടികൂടാൻ പൊലീസിന് കഴിയാത്തതെന്നാണ് പിതാവിന്റെ ആരോപണം. മകന്‍ പോയിട്ട് 18 ദിവസം കഴിഞ്ഞു. ഇതുവരെയും മകന് നീതി ലഭിച്ചില്ല. എന്തിനാണ് ഇവിടെ പൊലീസും നിയമവുമൊക്കെ, പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് തന്നെ റാം ഉണ്ടായിട്ടും ആന്ധ്രയിലുണ്ട് കര്‍ണാടകത്തില്‍ ഉണ്ട് എന്ന് പറഞ്ഞ് […]
Read more

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു

കൊച്ചി: നിതിൻ രാജ് ആക്ഷൻ കൗൺസിൽയും വിവിധ ദളിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ഇന്ന് ആരംഭിച്ചു. കേരളം മുഴുവൻ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ നടക്കുന്നത്. തിരുവനന്തപുരo തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ഡിപ്പോകൾക്ക് സമീപം പ്രതിഷേധം ശക്തമായി. ചില സ്ഥലങ്ങളിൽ പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് […]
Read more

നിതിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന്റെ മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി. എന്നാൽ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാലിന്റെതാണ് വിധി. ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം താനൊരു എസ് സി വിഭാ​ഗത്തിൽപെട്ട തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കർണായകയിൽ, റാം ജനിച്ചത് […]
Read more

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർജാമ്യ ഹർജിയിൽ വിധി ഇന്ന്

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ആർ. എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പ്രഖ്യാപിക്കും. കോളേജ് ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം. കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ടി. സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്. നിതിൻരാജ് നിരന്തരമായ മാനസിക […]
Read more

നിതിന്‍ രാജിന്റെ മരണം; അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യം വിധി 25-ന്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡന്റൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി ഈ മാസം 25-ന്. ഏപ്രിൽ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി കാരണമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ദാറ്റ് ഇഡിയറ്റ് സിമ്പതിക്ക് വേണ്ടി ചാടി എന്ന് വകുപ്പ് മേധാവി റാം പറഞ്ഞതായി […]
Read more

നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി കുടുംബം

കണ്ണൂർ: മരിച്ച നിതിൻ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരിയുടെ ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകടസ്ഥലവും സന്ദർശിച്ച് പ്രിൻസിപ്പലിനെ കാണാനായിരുന്നു ശ്രമം. എന്നാൽ വികാരാധീനരായ കുടുംബാംഗങ്ങൾ പ്രിൻസിപ്പലിനെ കാണാതെ തന്നെ മടങ്ങി. “മകനെ കൊന്നവരെ കാണേണ്ട,” എന്നാണ് നിതിന്റെ അച്ഛന്റെ പ്രതികരണം. നിതിൻ ആത്മഹത്യ ചെയ്തതല്ല, കൂട്ടമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നാരോപിച്ച് സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ […]
Read more
Advertisement
WhiteswanTV Footer