കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിട്ടു. 15 ദിവസത്തിനകം പ്രാഥമിക വിവരങ്ങളും 30 ദിവസത്തിനകം പൂർണമായ അന്വേഷണ റിപ്പോർട്ടും നൽകണമെന്നാണ് ഡി.ജി.പി.യുടെ നിർദേശം. നിതിന്റെ മരണത്തിൽ കുടുംബം നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് മാതാപിതാക്കൾ ഡി.ജി.പി.ക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ രൂപവത്കരിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.




