Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nithin raj death

നിതിൻ രാജിന്റെ മരണം; ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടികൾക്ക് വിസിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും. ഏപ്രിൽ പത്തിനാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിക്കുന്നത്. ആത്മഹത്യ എന്നാണ് പോലീസ് നിഗമനം. എന്നാൽ മകൻ ആത്മഹത്യ ചെയ്യില്ലെന്നുള്ള നിലപടിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. അതേസമയം, […]
Read more

പലിശ 500%, തലേന്ന് വന്നത് 98 കോള്‍, അധ്യാപികയ്ക്ക് 26 കോള്‍; ലോണ്‍ ആപ്പിന്റെ ഭീഷണി തളര്‍ത്തി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളിലൊന്ന് ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപം നേരിട്ട നിതിൻ, കോളജിൽ തന്നെ ഏറെ സഹായിച്ചിരുന്ന അസി. പ്രഫസർ ലത ശശിധരനെ ഓൺലൈൻ വായ്പാസംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിൽ മനോവിഷമത്തിലായെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പ്രിൻസിപ്പലിന്റെ മുറിയിലെയും കോളജിലെയും സിസിടിവി ദൃശ്യങ്ങൾ, ഏപ്രിൽ 9, 10 ദിവസങ്ങളിലെ ഫോൺ കോൾ […]
Read more

HODയും റാഗ് ചെയ്യും; ബ്ലാക്കി, കോക്ക്‌റോച്ച്, ക്യാന്‍സര്‍ പേഷ്യന്റ് എന്നെല്ലാം വിളിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിലെ പ്രധാന പ്രതിയായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെതിരെ കൂടുതല്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍. കോളേജില്‍ സ്റ്റാഫ് റാഗിംഗ് ഉണ്ടെന്നും നിറത്തിന്റെ പേരിലടക്കം കടുത്ത ബോഡി ഷെയിമിംഗ് ഇയാള്‍ സ്ഥിരമായി നടത്താറുണ്ടെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പലതവണ പരാതി എഴുതി നല്‍കിയിട്ടുണ്ടെങ്കിലും സ്വീകരിച്ചിട്ടില്ല എന്നും ഇവര്‍ വെളിപ്പെടുത്തി. ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ്, തിന്‍, യൂ ലുക്ക് സോ തിന്‍…ആര്‍ യൂ എ കാന്‍സര്‍ പേഷ്യന്റ് എന്നെല്ലാം […]
Read more

നിതിന്‍ രാജിന്റെ മരണം; മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. ഇതിനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിതിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം. പൊലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്. അതേസമയം അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സഹപാഠികളുടെ മൊഴി […]
Read more

നിതിൻരാജിന്റെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആൽ എൽ നിതിൻരാജിന്റെ ദുരൂഹ മരണത്തിൽ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്ത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കാൻ അടിയന്തിര നടപടി വേണമെന്നും, രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതിൽ കാര്യങ്ങൾ അവസാനിപ്പിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. നിതിൻരാജ് ജാതിവിവേചനത്തിനും വർണ്ണ അധിക്ഷേപത്തിനും കൂടാതെ ക്രൂരമായ റാഗിംഗിനും ഇരയായെന്നാണ് മാതാപിതാക്കളുടെ […]
Read more

കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, പരസ്യമായി ജാതി അധിഷേപം നടത്തി; ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. സംഭവത്തിൽ ​ഗുരുതര ആരോപണങ്ങളാണ് നിതിന്റെ കുടുംബവും ബന്ധുക്കളും ഉയർത്തുന്നത്. നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറ പോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കടുത്ത ജാതി അധിഷേപമാണ് നടന്നിരിക്കുന്നത്. നിതിൻ രാജിനെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും […]
Read more

Recent News

Advertisement
WhiteswanTV Footer