കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ വകുപ്പ് മേധാവി ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നൽകി. അതേസമയം സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവർക്കെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു. ഇടക്കാല ജാമ്യഹർജി നൽകുന്നതിന് മുൻപ് തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു.
നിഥിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും വകുപ്പ് മേധാവിയായ ഡോ.റാം നിരന്തരമായി ക്ലാസ്സിനകത്തും പുറത്തും അപമാനിച്ചിരുന്നതായും നിതിൻ രാജ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം മരണത്തിന് രണ്ടു ദിവസം മുമ്പ് നിതിൻ സുഹൃത്തിനോട് അറിയിച്ചിരുന്നു. നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റ് വിദ്യാർത്ഥികളും രംഗത്ത് വന്നിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. നിലവിൽ ഇരുവരും ഒളിവിലാണ്.




