Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പേയ്മെന്‍റ് സുരക്ഷയും സൈബര്‍ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്താന്‍ എന്‍പിസിഐ – ഐഡിആര്‍ബിടി സഹകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


 
കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനത്തിന്‍റെ സൈബര്‍ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍  പെയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യും  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്നോളജി (ഐഡിആര്‍ബിടി)യും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
 
ഈ ധാരണാപത്രത്തിന്‍റെ ഭാഗമായി ബാങ്കിംഗും ഡിജിറ്റല്‍ പേയ്മെന്‍റ് സേവന മേഖലയിലുമുള്ള ടെക്നോളജിയും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കായുള്ള  പരിശീലന പരിപാടികള്‍ എന്‍പിസിഐയും ഐഡിആര്‍ബിടിയും ചേര്‍ന്ന് സംഘടിപ്പിക്കും. സൈബര്‍ സുരക്ഷ, പ്രതിരോധ ശേഷി, ഡാറ്റാ പ്രൈവസി തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഒരു പ്രത്യേക എന്‍പിസിഐ-സര്‍ട്ടിഫൈഡ് പേയ്മെന്‍റ് സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം വികസിപ്പിക്കുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കും. കൂടാതെ ഐഡിആര്‍ബിടി സചേത് (ഐബിസിഎആര്‍ടി 3.0) എന്ന  ത്രെറ്റ് ഇന്‍റലിജന്‍സ് സേവനങ്ങള്‍ എന്‍പിസിഐക്കും അതിന്‍റെ സംവിധാനത്തിലെ പങ്കാളികള്‍ക്കും ലഭ്യമാക്കും.
 
ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനത്തില്‍ പേയ്മെന്‍റ് സുരക്ഷയും സൈബര്‍ പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നതിന് ഐഡിആര്‍ബിടിയുമായി  സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. സൈബര്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് സാങ്കേതികവിദ്യയെക്കുറിച്ച് മാത്രമല്ല, ആളുകളെയും തയ്യാറെടുപ്പിനെയും കുറിച്ചു കൂടിയാണ്.

പരിശീലനം, സര്‍ട്ടിഫിക്കേഷനുകള്‍, ഭീഷണികള്‍ സംബന്ധിച്ച ബോധവത്കരണം  എന്നിവയിലൂടെ സംവിധാനത്തിലുടനീളം ചിട്ടയായ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഐഡിആര്‍ബിടിയുമായുള്ള ഈ  പങ്കാളിത്തം സഹായിക്കും.  ഈ സഹകരണം സജീവമായ അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും ഡിജിറ്റല്‍ പേയ്മെന്‍റുകളിലെ സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിനുമുള്ള എന്‍പിസിഐയുടെ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന് എന്‍പിസിഐയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.
 
ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും, അതുപോലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഐഡിആര്‍ബിടി സ്ഥാപിച്ചത്. സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണവും ശേഷിവികസനവും മുന്‍കരുതല്‍ പ്രതികരണ ശൈലിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് വിശാലമായ പേയ്മെന്‍റ് സംവിധാനത്തെ ശക്തിപ്പെടുത്തും.

സചേത് (ഐബിസിഎആര്‍ടി 3.0)  സബ്ക്രിപ്ഷന്‍  എന്‍.പി.സി.ഐയുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്നതും മികച്ചതും  ആവശ്യമനുസരിച്ചുള്ള ത്രെറ്റ് ഇന്‍റലിജന്‍സ് ഫീഡുകള്‍ നല്‍കും, ഇത് ഈ സംവിധാനത്തിന്‍റെ കരുത്തും പ്രതിരോധശേഷിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന്  ഐഡിആര്‍ബിടി  ഡയറക്ടര്‍ ഡോ. ദീപക് കുമാര്‍ പറഞ്ഞു.
 

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix