പാലക്കാട്: ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലത്തൂർ ലക്ഷംവീട് കോളനിയിലെ ഷാജഹാൻ(55) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡ് കവിഞ്ഞ് വീടിന്റെ മതിലിൽ ഇടിച്ച ശേഷം മറിഞ്ഞു വീഴുകയായിരുന്നു. അപകട സമയത്ത് ഓട്ടോ ഡ്രൈവറുടെ സമീപത്ത് സഞ്ചരിച്ച യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പരേതന്റെ ഭാര്യ ബികുട്ടി, മക്കൾ ഷിഹാന, ഷിഫാന






