Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യാജ സന്യാസിമാരെ കുടുക്കാൻ ‘ ഓപ്പറേഷൻ കാലനേമി ‘ വരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡെറാഡൂൺ: ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയിൽ അറസ്റ് ചെയ്തു. ഉത്തരാഖണ്ഡ് സർക്കാർ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ കാലനേമി’യിലാണ് 14 പേരെ അറസ്റ്റ് ചെയ്‌തത്. വ്യാജ സിദ്ധന്മാരും, സന്യാസികളുമായ ഇവർ ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ചിലർ ബംഗ്ളാദേശികളാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി. ജനങ്ങളെ പറ്റിച്ച് മതംമാറ്റം നടത്തുന്നത് വ്യാപകമെന്ന പരാതി വന്നതോടെയാണ് ഓപ്പറേഷൻ കാലനേമി നടപ്പാക്കിയത്. ഇതുവഴി 5500 പേരെ ചോദ്യം ചെയ്യുകയും 1182 പേർക്കെതിരെ നിയമനടപടി എടുക്കുകയും ചെയ്തു. ഇവരിൽ 14 പേരെ അറസ്റ്റ് ചെയ്തു.

ജൂലായ് മാസത്തിലാണ് ഓപ്പറേഷൻ കാലനേമി ഉത്തരാഖണ്ഡ് പൊലീസ് ആരംഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ 300 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. 4000 പേരെ ചോദ്യം ചെയ്‌ത ശേഷമാണിത്.കൂടാതെ ഹരിദ്വാറിൽ 2704 പേരെ ചോദ്യം ചെയ്‌തു. ഇതിൽ മൂന്നുപേരെ പിടികൂടി. 922പേർ ഡെറാഡൂണിൽ പരിശോധനക്ക് വിധേയരായപ്പോഴും അഞ്ച് പേർ അറസ്റ്റിലായി. ബംഗാളിൽ നിന്നുള്ള ഡോക്‌ടർ അമിത് കുമാർ എന്ന പേരിൽ ഇവിടെ ഒരു ബംഗ്ളാദേശ് പൗരൻ കഴിഞ്ഞ എട്ട് വർഷമായി കഴിഞ്ഞുവന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer