Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവം, പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പാര്‍ട്രികാര്‍ മനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പസില്‍ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരന്‍ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.

തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. മുംബയില്‍ നിന്നും യുവാക്കളായ അഷീഷ്, അനീഷ് , കിഷന്‍, തേജസ് ,സിതേഷ്, അഭിഷേക് ബാബു എന്നിവര്‍ തൃശൂര്‍ തൃപ്രയാറുള്ള ഹഷീഷിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു

രാത്രി കയ്യില്‍ കരുതിയ വെള്ളം തീര്‍ന്നപ്പോഴാണ് വെള്ളം വാങ്ങുവാനായി പാന്‍ട്രികാറിലേക്ക് യുവാക്കള്‍ എത്തുന്നത് 200 രൂപ നല്‍കിയപ്പോള്‍ 15 രൂപ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് യുവാക്കളും ജീവനക്കാരും തമ്മില്‍ വാക്കു തര്‍ക്കം ആരംഭിക്കുന്നത്.

ഇത് കഴിഞ്ഞ് സീറ്റിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തര്‍ക്കത്തിനിടെ പാന്‍ട്രികാറിനകത്ത് യുവാക്കളില്‍ ഒരാളുടെ കണ്ണടയും തൊപ്പിയും മറന്നു വച്ചത് ശ്രദ്ധയില്‍പ്പെട്ടത് .വീണ്ടും അതെടുക്കാനായി ഇവര്‍ പാന്‍ട്രിയില്‍ എത്തി.അപ്പോള്‍ രാവിലെ ആവട്ടെ എന്നിട്ട് തരാം എന്ന ജീവനക്കാര്‍ മറുപടി നല്‍കി. തുടര്‍ന്ന് വെള്ളിയാഴിച്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോള്‍ പാന്‍ട്രികാര്‍ ജീവനക്കാരനായ രാഗേവേന്ദ്ര സിങ്ങ് സ്റ്റീല്‍ ബക്കറ്റില്‍ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസിന് മൊഴി നല്‍കിയത്

കൂട്ടത്തിലുണ്ടായിരുന്ന മലയാളിയായ ഹാഷിഷ് സംഭവം റെയില്‍വേ പൊലിസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ പാന്‍ട്രി കാര്‍ ജീവനക്കാരനെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു.
മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയില്‍വേ പൊലീസും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix