Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാറമേക്കാവ്,തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇരു ദേവസ്വങ്ങളും വെടിക്കെട്ടിന് അനുമതി തേടി നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, റവന്യു, ഫയർ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്.

തേക്കിൻകാട്ടിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലാണ് വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ കേന്ദ്ര സ്ഫോടകവസ്തു നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നു ജില്ലാ ഫയർ ഓഫിസർ റിപ്പോർട്ട് നൽകുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്താനുള്ള സാഹചര്യം പ്രദേശത്തില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതു ഗൗരവമായാണ് കാണുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ തൃശൂർ പൂരം വെടിക്കെട്ടും ഇല്ലാതാക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. വർഷങ്ങളായി നടന്നുവരുന്ന വേലകളുടെ വെടിക്കെട്ടാണ് നടത്താൻ പാടില്ല എന്ന് പറയുന്നതെന്നും ക്ഷേത്രാചാരങ്ങളും പാരമ്പര്യവും തടസ്സപ്പെടുമ്പോൾ ഇടപെടാൻ ആരുമില്ലെന്നും തിരുവമ്പാടി ദേവസ്വവും പറഞ്ഞു.ജനുവരി 3നാണ് പാറമേക്കാവ് ക്ഷേത്രത്തിലെ വേല. 5ന് തിരുവമ്പാടി ക്ഷേത്രത്തിലെ വേലയും നടക്കും. അനധികൃതമായി വെടിക്കെട്ട് പ്രദർശനം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ സിറ്റി പൊലീസ് കമ്മിഷണർ നടപടി സ്വീകരിക്കണമെന്നും എഡിഎമ്മിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer