കണ്ണൂര്‍: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ ഡീൽ ആരോപണങ്ങളും വാക്പോരുകളും മുറുകുകയാണ്. ഏറ്റവും ചൂടുള്ള പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. ഇപ്പോഴിതാ ഡീൽ ആരോപണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്ഡിപിഐയുമായോ സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്നും ഇനി ബന്ധം ഉണ്ടാവുകയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ലെന്നും വോട്ട് നല്‍കാമെന്ന് എസ്ഡിപിഐ പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കായി യുഡിഎഫ് വ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. കൂടാതെ, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.




