തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ ബാക്കി നിൽക്കെ കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികൾ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ അടക്കം കേരളത്തിലെത്തി പ്രചാരണങ്ങൾക്ക് മൂർച്ച കൂട്ടി. വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
മൂന്നാമൂഴം ലക്ഷ്യമിട്ട് എൽഡിഫ് പോരിനിറങ്ങുമ്പോൾ കഴിഞ്ഞ പത്തു വർഷങ്ങൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്താൻ ഒരുക്കമിടുകയാണ് ടീം യുഡിഫ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂട്ടിപോയ മണ്ഡലത്തിലും ബാക്കി ഇടങ്ങളിലും താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വികസനങ്ങൾ എണ്ണി പറഞ്ഞു എൽഡിഫ് ഇറങ്ങുമ്പോൾ ഭരണ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഫ് ഇലക്ഷന് ഇറങ്ങുന്നത്. കേരളം പോളിംഗ് ബൂത്തിലേക്ക് അടുക്കുമ്പോൾ ജന്മനസ്സ് ആർക്കൊപ്പമെന്നത് കണ്ടറിയാം.




