പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.കെ. ശശി മത്സരിക്കാനിടയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഡിഎഫിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനായി മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾ മധ്യസ്ഥത വഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസം മുൻപ് ലീഗ് നേതാക്കൾ ശശിയുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു.
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. സിപിഎം സംസ്ഥാന നേതൃത്വത്തിൽ നിന്ന് അനുകൂലമായ നിലപാട് ലഭിച്ചില്ലെന്ന പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.




