Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടി; 2024ല്‍ 4 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലൂടെ 2024 ല്‍ നാലു കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.’പിഎം ഫസല്‍ ബീമാ യോജന 2026 വരെ നീട്ടുന്നതിന് ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

വിത്ത് വിതയ്ക്കുന്നത് തുടങ്ങി വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. എട്ടു കോടിയിലധികം കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷം മാത്രമായി ലഭിച്ചിരുന്നു, 4 കോടിയിലധികം കര്‍ഷകര്‍ക്ക് 1,70,000 കോടി രൂപ ക്ലെയിമായി ലഭിച്ചു’ ചൗഹാന്‍ പറഞ്ഞു.ഡി-അമോണിയം ഫോസ്‌ഫേറ്റ് മുന്‍കൂറായി സംഭരിക്കാനും ഇതിനായി 3850 കോടി അനുവദിച്ചതായും സര്‍ക്കാര്‍ തീരുമാനിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’അരി കയറ്റുമതി ചെയ്യാനാണ് മറ്റൊരു തീരുമാനം. അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില എടുത്തുകളഞ്ഞു.

ഇന്ത്യയും ഇന്‍ഡോനീഷ്യയും തമ്മില്‍ ബസ്മതി ഇതര വെള്ള അരിയുടെ വ്യാപാരം സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യ ഒരു ദശലക്ഷം മെട്രിക് ടണ്‍ ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യും’ മന്ത്രി വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer