Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വര്‍ണം, അമൂല്യരത്‌നങ്ങള്‍; 40 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഞായറാഴ്ച വീണ്ടും തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്. രത്ന ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്താനാണ് ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് റാത്തിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപവത്കരിച്ചത്.

16 അംഗ സമിതിയുടെ രണ്ടാമത് യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.രത്ന ഭണ്ഡാരത്തിലെ ബഹര (അകത്തുള്ള), ഭിടാര (പുറത്തുള്ള) നിലവറകളാണ് തുറന്ന് പരിശോധിക്കുക. നിലവറകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ പട്ടികപ്പെടുത്തുന്നതിനൊപ്പം അവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി രത്ന ഭണ്ഡാരം തുറക്കുന്ന ദിവസം നടക്കും. ഇതിനുള്ള നിര്‍ദേശം അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.

1960-ലെ ജഗന്നാഥ ക്ഷേത്ര നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുകളോടെ മാത്രമേ രത്നഭണ്ഡാരത്തിന്റെ പൂട്ടുകള്‍ തുറക്കാന്‍ കഴിയൂ. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകള്‍ക്കനുസരിച്ചാണ് രത്ന ഭണ്ഡാരം തുറക്കേണ്ടത്.രത്ന ഭണ്ഡാരം തുറക്കുന്ന ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകള്‍ മുടക്കമില്ലാതെ നടക്കുമെങ്കിലും ഭക്തരുടെ ദര്‍ശനം തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന് മുമ്പ് 1978 മേയ് 13 മുതല്‍ ജൂലൈ 23 വരെയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്ന് പരിശോധിച്ചത്.

Recent News

Advertisement
WhiteswanTV Footer